Kerala
സ്വർണ വിലയിൽ ചാഞ്ചാട്ടം; ഇന്ന് പവന് 120 രൂപ കുറഞ്ഞു
സ്വർണ വില ഇന്നും കുറഞ്ഞു. സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്ന് അൽപം ആശ്വസിക്കാം. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇത് ആഭരണപ്രേമികൾക്കും വിവാഹ ആവശ്യങ്ങൾക്കു സ്വർണം വാങ്ങുന്നവർക്കും സന്തോഷ വാർത്തയായി.
ഇന്നലെ പവന് 200 രൂപ വർദ്ധിച്ചിരുന്നു. ഇന്നലെ ഉണ്ടായ അതേ ട്രെൻഡ് ഇന്നും തുടർന്നിരുന്നെങ്കിൽ സ്വർണ വില കൈവിട്ടു പോയെനെ. ഇന്നത്തെ വിലയിടിവ് നേരിയ തോതിൽ ചലനം സൃഷ്ടിക്കുന്നു.
ഇന്ന് ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 7090 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 56,720 രൂപയായി. ഈ ആഴ്ചയിൽ മൂന്നാം തവണയാണ് സ്വർണ വില താഴേക്ക് വീഴുന്നത്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 70,900 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 7735 രൂപയും പവന് 61,880 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 5801 രൂപയും പവന് 46,408 രൂപയുമാണ്.