കൊച്ചി: മൂന്ന് ദിവസത്തിനിടെ 1600 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. ഇന്നലെ 53000ലും താഴെ പോയ സ്വര്‍ണവില ഇന്ന് 53,000ന് മുകളില്‍ എത്തി.
360 രൂപ വര്‍ധിച്ച് 53,280 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നലെ മാത്രം പവന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്.