സംസ്ഥാനത്തെ സ്വർണ വിലയിൽ കുരവ്. ഇന്ന് ഒരു പവന് 2,200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 72,120 ആയി. ഒരു ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 9015 രൂപയും നൽകണം.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 74,320 രൂപയും ഗ്രാമിന് 9290 രൂപയുമായിരുന്നു വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉയർന്നു കൊണ്ടിരിക്കുന്ന സ്വർണത്തിന്റെ വില ഇന്ന് അൽപ്പം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എങ്കിലും സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് നിരാശ നൽകിയാണ് സ്വർണത്തിന്‍റെ അടുത്തിടെയുള്ള ഈ കുതിപ്പ്.

