സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6770 രൂപയായി.
ഒരു പവന് സ്വര്‍ണത്തിന് 54,160 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 5 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ഇതോടെ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5625 രൂപയായി.
നന്നായി ഉയര്‍ന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസവും കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദുവസം കൊണ്ട് 760 രൂപയുടെ ഇടിവാണ് ഒരു പവന് സ്വര്‍ണവിലയില്‍ ഉണ്ടായത്. 55000 കടന്ന് മുന്നേറ്റം തുടരുന്നതിനിടെയാണ് വില ഇടിഞ്ഞ് താഴേക്ക് വന്നത്. അന്താരാഷ്ട്ര തലത്തിലെ ട്രെന്‍ഡുകളാണ് വില ഇടിയാന്‍ കാരണമായിരിക്കുന്നത്.