സ്വര്‍ണ വിലയില്‍ കഴിഞ്ഞ ദിവസം സഡന്‍ ബ്രേക്കുണ്ടായെങ്കിലും ഇന്ന് വീണ്ടും വര്‍ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 15 രൂപയും കൂടി.
ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7,450 രൂപയാണ്. പവന് 59,600 രൂപ നല്‍കണം. കഴിഞ്ഞ ദിവസം പവന് 59,480 രൂപയായിരുന്നു; ഗ്രാമിന് 7435 രൂപയും. ഇതോടെ പവന് 60,000 രൂപയാകുമെന്ന ആശങ്ക ശക്തമായി.
കഴിഞ്ഞയാഴ്ച തുടർച്ചയായ മൂന്ന് ദിവസം സ്വർണത്തിന് വില വർധിച്ചിരുന്നു.