സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 70,520 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,815 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,617 രൂപയുമാണ്. ഇന്നലെ പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയിലെത്തിയിരുന്നു. ഈ മാസം ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയിരുന്നത് ഏപ്രിൽ എട്ടിനായിരുന്ന. അന്ന് പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു

