Kerala
സ്വർണ്ണ കടത്തും വർധിക്കുന്നു, വാഹന പരിശോധനയില്‍ 60 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 864 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രിൽ 16 ന് 6:30 ന് ഷാര്‍ജയില്‍ നിന്നും വന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് (IX 356) വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിറങ്ങിയ പെരിന്തല്‍മണ്ണ നെമ്മിനി സ്വദേശി അബ്ദുല്‍ റഹീം (38) ആണ് 864 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടിയിലായത്.