തൃശൂർ: തൃശൂരിലെ സ്വർണ നിർമാണ കേന്ദ്രങ്ങളിലും കടകളിലും ഉടമകളുടെ വീടുകളിലുമായി ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700ഓളം ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാമൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച് റെയ്ഡ് ഇന്ന് രാവിലെയും തുടരുകയാണ്. സ്വർണ നിർമാണ കേന്ദ്രങ്ങളിൽ ജിഎസ്ടി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്.ണിത്.