ഗോകുലം ഗ്രൂപ്പില്‍ ഇഡിയുടെ പരിശോധനകള്‍ തുടരും. ഗോകുലം ഗ്രൂപ്പ് ആര്‍ബിഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചതായി ഇഡി വ്യക്തമാക്കിയതിന് പിന്നാലെ കമ്പനിയുടെ ചെയര്‍മാന്‍ ഗോകുലം ഗോപാലനെ ഇഡി വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായി പരിശോധനകള്‍ വീണ്ടും തുടരാനാണ് ഇഡിയുടെ തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി ഗോകുലത്തിന്റെ കണക്കുകള്‍ പരിശോധിക്കാനാണ് ഇഡി ഒരുങ്ങുന്നത്. രേഖകളുമായി ഇന്ന് ഹാജറാകണമെന്നാണ് ഇഡി നോട്ടീസ് നല്കിയിരിക്കുന്നത്. ഇഡി കൊച്ചി യൂണിറ്റാണ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുക.

നേരിട്ടെത്തിയില്ലെങ്കിൽ പ്രതിനിധിയെ അയച്ചാലും മതി എന്നാണ് നിർദേശം. കഴിഞ്ഞയാഴ്ച അഞ്ചര മണിക്കൂർ ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. വിദേശ നാണയ വിനിമയ ചട്ടപ്രകാരമാണ് ഗോകുലം ഗ്രൂപ്പിനെതിരായ ഇഡി അന്വേഷണം.

