Kerala

ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻപിള്ള ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിലാണ് വിധി. 2018 നവംബറില്‍ കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിലെ ശ്രീധരൻപിള്ളയുടെ പ്രസംഗമാണ് വിവാദമായത്.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തെയാണ് അദ്ദേഹം സുവർണാവസരം എന്ന് വിശേഷിപ്പിച്ചത്. ശബരിമല സുവർണാവസരമാണെന്നും നമ്മള്‍ അത് പ്രയോജനപ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top