Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് ചൂട് കൂടുന്നത് പോലെയാണ് സ്വര്‍ണത്തിന്റെ വിലയും ദിനംപ്രതി വര്‍ധിക്കുന്നത്. അള്‍ട്രാവൈലറ്റ് രശ്മികളുടെ മുന്നറിയിപ്പു വരെ എത്തിനില്‍ക്കുന്ന താപനില വിവരം പോലെയാണ് സ്വര്‍ണ വില വിവരവും പുറത്തുവരുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് കുറച്ച് കുറവ് രേഖപ്പെടുത്തിയത് വേനല്‍മഴ പോലെ ചെറിയൊരാശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഒരു ഗ്രാമിന് (22 കാരറ്റ്) 8285 രൂപയാണ്. അതേസമയം 18 കാരറ്റിന് 6830 രൂപയാണ് ഒരു ഗ്രാമിന്റെ വില. അതായത് ഒരു പവന്‍ സ്വന്തമാക്കണമെങ്കില്‍ 66280 രൂപ ചെലവാക്കണം. ഇതിനിടയില്‍ വെള്ളി വില ഗ്രാമിന് 102 രൂപയാണ്.