പ്രധാന ടെലികോം ഓപ്പറേറ്ററായ പാൾട്ടെൽ ആണ് ഗാസയിൽ വീണ്ടും ആശയവിനിമയ സംവിധാനം നിലച്ചതായി സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. യുദ്ധം ആരംഭിച്ചശേഷം ഗാസയിൽ ആശയവിനിമയ സംവിധാനം ഏഴാം തവണയാണ് നിലയ്ക്കുന്നത്.
അതിനിടെ ഖാൻ യൂനിസിൽ ഉൾപ്പെടെ ഇസ്രയേൽ ആക്രമണം തുടരുകയാണ്. കടുത്ത ആക്രമണമാണ് മഗാസി അഭയാർഥി ക്യാമ്പിൽ അടക്കം നടക്കുന്നത്. 11 പേരാണ് ദെയ്ർ എൽ ബലായിയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23,708 ആയി.