India
ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു
റഫ: ഗാസയിലെ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അൽ മഗസി അഭയാർത്ഥി ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.
കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നു. അഭയാർത്ഥികൾ തിങ്ങിനിറഞ്ഞ ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. പൊലീസ് വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒമ്പത് പേരും കൊല്ലപ്പെട്ടു. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്