ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയതിനെതിരെ നല്കിയ ഹര്‍ജിയില്‍ ഇന്ന് വിധി പ്രസ്താവിക്കും. അലഹാബാദ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിക്കുക. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ച് രാവിലെ 10 നാണ് വിധി പ്രസ്താവിക്കുക.
ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്കിയ വാരാണസി ജില്ലാ കോടതി വിധിക്കെതിരെ അന്‍ജുമാന്‍ ഇന്തെസാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യാസ് കാ തെഖാനയില്‍ പൂജ നടത്താനാണ് വാരാണസി കോടതി അനുമതി നല്‍കിയത്.