വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. ഇടത്തറ ആലത്തറമല സൂര്യാഭവനിൽ സുനീഷ്(25) ആണ് പിടിയിലായത്. ഇയാളുടെ വീട്ടുവളപ്പിൽനിന്ന് 172 സെ.മീ. ഉയരമുള്ളതും 86 സെ.മീ. ഉയരമുള്ളതുമായ രണ്ട് കഞ്ചാവ് ചെടികളും അഞ്ചു ഗ്രാം കഞ്ചാവും കണ്ടെടുത്തു.

എക്സൈസ് സംഘം കടയ്ക്കൽ അട്ടിയിൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. സ്വന്തം ഉപയോഗത്തിനായാണ് പ്രതി കഞ്ചാവ് നട്ടുവളർത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുനീഷിനെ അറസ്‌റ്റ് ചെയ്തത്.

