Kerala

ദേശീയപാതയ്ക്ക് സമീപം കഞ്ചാവ്  ചെടി കണ്ടെത്തി

കൊല്ലം: ദേശീയപാതയ്ക്ക് സമീപം കഞ്ചാവ്  ചെടി കണ്ടെത്തി. കരുനാഗപ്പള്ളി – ഓച്ചിറ ദേശീയപാതയിൽ പുള്ളിമാൻ ജംഗ്ഷന് സമീപത്താണ് അടുത്തടുത്തായി നിന്ന മൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

വിവരമറിഞ്ഞ് കരുനാഗപ്പള്ളി എക്സൈസ് സ്ഥലത്തെത്തി ചെടികൾ പിഴുതെടുത്ത് നശിപ്പിച്ചു. സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതിനിടെ ആറ്റിങ്ങൽ എക്സൈസ് വലിയ അളവിലുള്ള കഞ്ചാവ് ശേഖരം പിടികൂടി. ആറര കിലോ കഞ്ചാവുമായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ എത്തിയ സംഘത്തെയാണ് എക്സൈസ് ആറ്റിങ്ങൽ വച്ച് പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആറ്റിങ്ങൽ ബസ്റ്റാൻഡിൽ വച്ചാണ് കഞ്ചാവ് പിടികൂടിയത്. വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരൻ എന്നിവരെ കസ്റ്റഡിയിലെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top