തിരുവനന്തപുരം: വനം വകുപ്പ് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് കൈമാറണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പ്രായാധിക്യം മൂലം എ കെ ശശീന്ദ്രന് കാര്യക്ഷമമായി വകുപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും വകുപ്പുകള്‍ പരസ്പരം വെച്ചുമാറണമെന്നുമുള്ള നിര്‍ദേശമാണ് എല്‍ദോസ് കുന്നപ്പിള്ളി മുന്നോട്ട് വെച്ചത്.
കെ ബി ഗണേഷിന് പകരം തോമസ് കെ തോമസോ കോവൂര്‍ കുഞ്ഞുമോനോ ആയാലും മതിയെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. സഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു എല്‍ദോസ് കുന്നപ്പിള്ളി.