Kerala

പാലാ ഗാന്ധി സെൻ്ററിൻ്റെ ഉദ്ഘാടനം ജൂലൈ 16ന് ഡോ: എം.പി മത്തായി നിർവ്വഹിക്കും

Posted on

പാലാ:നമ്മുടെ സമൂഹവും രാജ്യവും നേരിട്ടുകൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെ കുറിച്ച് താങ്കളും ബോധവാനാണല്ലോ. ജാതിമത രാഷ്ട്രീയ വിവേചനങ്ങളും ഉച്ചനീചത്വങ്ങളും കുറഞ്ഞുവരുന്നതിന് പകരം സങ്കീർണ്ണമാവുകയും സാന്ദ്രീകൃതമാവുകയും, സമ്പത്ത് ഏതാനും അതിസമ്പന്നരുടെ കൈകളിൽ കേന്ദ്രീകരിക്കുകയും ചെയ്തിരിക്കുന്ന അവസ്ഥയാണല്ലോ ഇന്നുള്ളത്.

എല്ലാ മേഖലകളിലും ഹിംസയും ഹിംസാ പ്രവർത്തനങ്ങളും നാട്ടുനടപ്പായി കഴിഞ്ഞു. ഈ സാഹചര്യങ്ങളിൽ ഒരു ബദൽ എന്ന നിലയിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങൾക്കും കർമ്മ പരിപാടികൾക്കും പ്രസക്തി വർദ്ധിച്ചു വരുകയാണ്.

ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ഏതാനും ഗാന്ധിമാർഗ പ്രവർത്തകർ പാലായിൽ ഒരു യോഗം ചേരുകയും ഗാന്ധിയൻ പ്രവർത്തന പരിപാടിയോട് ആഭിമുഖ്യമുള്ള, വിവിധ ധാരകളിൽ പ്രവർത്തിക്കുന്ന ആളുകളെ ഉൾപ്പെടുത്തി, “പാലാ ഗാന്ധി സെൻ്റർ ” എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.
സമാന മനസ്കരായ ആളുകളെ ചേർത്ത് തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് പാലാ അഡാർട്ട് ൽ ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയാണ്. പ്രസ്തുത സമ്മേളനത്തിൽ PALA GANDHI CENTRE ൻ്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെടുകയാണ്. 2024 ജൂലൈ 16 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്, മഹാത്മാഗാന്ധിസർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് മുൻ ഡയറക്ടർ ഡോ എം പി മത്തായി PALA GANDHI CENTRE ൻ്റെ ഉദ്ഘാടനം നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version