കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ചതിന് നടൻ ഗണപതിക്കെതിരെ കേസെടുത്ത് പോലീസ്. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വാഹനം തടയുകയായിരുന്നു.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. കളമശേരി പോലീസാണ് വണ്ടി തടഞ്ഞ് ഗണപതിയെ പിടികൂടിയത്. ചാലക്കുടിയിൽ നിന്ന് അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് എത്തുന്നുവെന്ന് കളമശേരി പോലീസിന് വിവരം ലഭിച്ചു. തുടർന്നാണ് വാഹനം തടഞ്ഞത്.