ആലപ്പുഴ: പ്രായപരിധി മാനദണ്ഡത്തിനെതിരെ വീണ്ടും മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍.

ഇളവ് നല്‍കുന്നതിന് പകരം സിപിഐഎമ്മില്‍ നിന്ന് പ്രായപരിധി എടുത്തുകളയുന്നതാണ് ഭംഗിയെന്ന് ജി സുധാകരന്‍ അഭിപ്രായപ്പെട്ടു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ പുരോഗമിക്കവെയാണ് ജി സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പ്.
‘ഇപ്പോള്‍ പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപകമായ ആക്ഷേപം ഉയരുന്നു. പിണറായി മുതല്‍ മണിക് സര്‍ക്കാര്‍ വരെയുള്ള നേതാക്കള്‍ക്ക് ഇളവ് നല്‍കുകയല്ല വേണ്ടതെന്നും പകരം പ്രായപരിധി എടുത്തുകളയുന്നതാണ് നല്ലതെന്നുമാണ്’ ജി സുധാകരന്‍ അഭിപ്രായപ്പെട്ടത്. തന്നെ സാധാരണ പാര്‍ട്ടി അംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും മടുത്തിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

