Politics
ജി സുധാകരൻ കോൺഗ്രസിലേക്ക്; കെ സി വേണുഗോപാലുമായി ചർച്ച നടത്തി
കോൺഗ്രസിലേക്ക് എന്ന പ്രചരണം ശക്തമാകുന്നതിന് ഇടയിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ.
സൗഹ്യദ കൂടിക്കാഴ്ചയെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. സിപിഎം നേതാവിൻ്റെ വീട്ടിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. പാർട്ടിയുമായി തനിക്ക് ഭിന്നതയൊന്നുമില്ലെന്നും താൻ അസംതൃപ്തനാണ് എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും സുധാകരൻ പറഞ്ഞു. സുധാകരനുമായി പലപ്പോഴും നേരിട്ട് കാണാറുണ്ടെന്നാണ് കെസി വേണുഗോപാലിൻ്റെ പ്രതികരണം.
നിലവിലെ രാഷ്ട്രീയ വിഷയങ്ങൾ ഒന്നും ചർച്ചയായില്ല. രാഷ്ട്രീയ സന്ദർശനമല്ലെന്നും തികച്ചും സൗഹൃദപരമായ കൂടിക്കാഴ്ചയാണെന്നുമാണ് കോൺഗ്രസ് നേതാവും പറയുന്നത്.