Kerala

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

Posted on

തിരുവനന്തപുരം: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍. ദക്ഷിണ കന്നഡ പുത്തൂര്‍ സ്വദേശി നിതിന്‍ പി.ജോയ് ആണ് പിടിയിലായത്. യുകെയില്‍ ജോലി നല്‍കാം എന്ന് വിശ്വസിപ്പിച്ച് കാട്ടാക്കട സ്വദേശിയായ യുവാവില്‍ നിന്ന് 10 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഗ്ലോബല്‍ പ്ലസ് ഡേ’ എന്ന ട്രാവല്‍ ഏജന്‍സിയുടെ നടത്തിപ്പുകാരനാണ് പിടിയിലായ നിതിന്‍. നെയ്യാര്‍ഡാം മരുതുംമൂട് സ്വദേശിയായ നിഖില്‍ എന്ന യുവാവില്‍ നിന്നാണ് പ്രതി പണം തട്ടിയത്. വിവിധ ഘട്ടങ്ങളിലായി 10,08000 രൂപയും തട്ടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഏജന്‍സി നടത്തിയ തിരിമറിയില്‍ നിഖിലിന്റെ പാസ്‌പോര്‍ട്ട് ബ്രിട്ടീഷ് എംബസി വിലക്കി. 10 വര്‍ഷത്തേക്ക് നിഖിലിന് യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിക്കോ പഠനത്തിനോ പോകാനാവില്ല എന്ന് മനസ്സിലായതോടെയാണ് കുടുംബം പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version