പത്തനംതിട്ട: നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ അധിക്ഷേപത്തിൽ ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ. സഭാ സംബന്ധമായ എല്ലാ ചുമതലകളിൽ നിന്നും ഫാ. മാത്യൂസ് വാഴക്കുന്നത്തിനെ നീക്കിയതായി കാതോലിക്കാ ബാവാ പത്രക്കുറിപ്പിലൂടെ അറിയിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെയാണ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തുക. ഒരു പുരോഹിതനിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ഫാ. മാത്യൂസ് വാഴക്കുന്നത്തിൽനിന്ന് ഉണ്ടായതെന്ന് വിമർശനം ഉയർന്നു.
ഓർത്തഡോക്സ് സഭ പത്തനംതിട്ട നിലയ്ക്കൽ ഭദ്രാസനാധിപനെ വിമർശിക്കുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ വിശദീകരണം തേടിയിരുന്നു. മോശം പരാമർശം നടത്തിയതിന് ഫാ. മാത്യൂസ് വാഴക്കുന്നം നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.