തിരൂർക്കാട്ട് കുറുക്കൻ്റെ കടിയേറ്റ് മൂന്നു പേർക്ക് പരുക്ക്. തിരൂർക്കാട് ഇല്ലത്ത്പറമ്പ് പുഴക്കൽ വേലുവിൻ്റെ ഭാര്യ കാളി(55), തിരൂർക്കാട് പുഴക്കൽ വാസുവിൻ്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങ തൊടി മജീദ്(58) എന്നിവർക്കാണ് കുറുക്കൻ്റെ കടിയേറ്റത്.

രണ്ടു പേർ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഗുരുതരമായി പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

