Kerala
ഫോർട്ട് കൊച്ചി കൊലപാതകം; ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
കൊച്ചി: ഫോർട്ട് കൊച്ചിയിൽ യുവാവിനെ കടയിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. ഇന്നലെ രാത്രിയാണ് ഫോർട്ട് കൊച്ചി സൗദി സ്കൂളിന് സമീപം ബിനോയ് സ്റ്റാൻലി എന്ന യുവാവ് കുത്തേറ്റു മരിച്ചത്.
സംഭവത്തിൽ അത്തിപ്പൊഴി സ്വദേശി അലനാണ് പിടിയിലായത്. മുൻവൈരാഗ്യത്തെ തുടർന്ന് അലൻ ബിനോയിയെ കുത്തികൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൃത്യം നടത്തിയ ശേഷം അലൻ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.