തിരുവനന്തപുരം: വനനിയമ ഭേദഗതി ഉപേക്ഷിക്കുന്നുവെന്ന സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ട്. മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിലെടുത്തു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാടായിട്ടാണ് ഈ നീക്കത്തെ കാണുന്നത്. തീരുമാനം വൈകി എന്ന് അഭിപ്രായമില്ലെന്നും സർക്കാരിന്റെ ആത്മാർത്ഥതയിൽ സംശയിക്കുന്നില്ലെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേർത്തു.