Kerala
അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ കോട്ടയം ജില്ല രണ്ടാമത്
തിരുവനന്തപുരം:- തിരുവനന്തപുരം നടത്തപ്പെട്ട അമേരിക്കൻ ഫ്ലാഗ് ഫുട്ബോൾ സംസ്ഥാന സീനിയർ ആൺകുട്ടികളുടെ മത്സരത്തിൽ കോട്ടയം ജില്ല രണ്ടാംസ്ഥാനം കരസ്ഥമാക്കി ആതിഥേയനായ തിരുവനന്തപുരം ജില്ലയായിരുന്നു ഫൈനലിൽ എതിരാളികൾ. വാശിയേറിയ മത്സരത്തിൽ ഒരു പോയിന്റിനാണ് first runner up കോട്ടയം ജില്ലാ കരസ്ഥമാക്കിയത്.
എബിൻ, സഞ്ഞു, ജോർജ്, ജിതിൻ, നിധിൻ, റസൽ, തുടങ്ങിയവർ ആയിരുന്നു കായികതാരങ്ങൾ. കോട്ടയം ജില്ല കോച്ച് റോണി ജോസഫിന്റെ നേതൃത്വത്തിലാണ് ടീം അണിനിരന്നത്.
അസോസിയേഷന്റെ വൈസ് പ്രസിഡൻറ് ഒറീസൺ ജോയ്, സെക്രട്ടറി മാർഷൽ മാത്യു എന്നിവർ ടീമ്നു ഒപ്പം ഉണ്ടായിരുന്നു.
പ്രസിഡൻറ് ജോസഫ് chamakala, ട്രഷറർ അനൂപ് ജോൺ തുടങ്ങിയവർ ചേർന്ന് ടീമിനെ സ്വീകരിച്ചു