തൃശൂർ: ഫുട്ബോൾ കളിക്കുന്നതിനിടെ പൊലീസുകാരൻ ഹൃദയാഘാതം മൂലം മരിച്ചു. മണ്ണുത്തി മുല്ലക്കര സ്വദേശി അരുൺകുമാർ വി.വി ആണ് മരിച്ചത്.
40 വയസായിരുന്നു. സിറ്റി പൊലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെ ആയിരുന്നു സംഭവം. മണ്ണുത്തി സ്റ്റേഷനിലെ സിപിഒ ആയിരുന്നു അരുൺകുമാർ.