Kerala

മിന്നൽ പരിശോധന; ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

Posted on

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 67 ഓഫീസുകളിൽ പരിശോധന നടത്തി. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഹോട്ടൽ ഉടമകളിൽ നിന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ ഭക്ഷ്യ സുരക്ഷ സർക്കിൾ ഓഫീസുകളിലെ ഓഫീസ് അറ്റന്റന്റ്‌ ആണ് പണം വാങ്ങിയതായി കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചെറുകിട ഹോട്ടലുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ പരിശീലനം ചില ജില്ലകളില്‍ വന്‍കിട ഹോട്ടലുകളിലെ ജീവനക്കാര്‍ക്കും സൗജന്യമായി നല്‍കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കാലാവധി കഴിഞ്ഞ ലൈസൻസോടെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് എത്തിയ സമയം റാന്നി ഭക്ഷ്യ സുരക്ഷ ഓഫീസ് അടച്ചിട്ട നിലയിലായിരുന്നുവെന്നും വിജിലൻസ് പറ‍ഞ്ഞു. മലപ്പുറം, കോട്ടക്കൽ, തിരൂർ, മഞ്ചേരി, സുൽത്താൻബത്തേരി, നീലേശ്വരം, കാസർകോട് എന്നിവിടങ്ങളിൽ ലൈസൻസില്ലാതേയും കാലാവധി കഴിഞ്ഞ ലൈസൻസോടെയും പ്രവർത്തിക്കുന്ന ഹോട്ടലുകളും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version