പഞ്ചാബ്: പിറന്നാൾ ദിനത്തിൽ ഓൺലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പഞ്ചാബിലെ പട്യാല സ്വദേശിയായ മാൻവിയാണ് മറിച്ചത്. പട്യാലയിലെ തന്നെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈൻ ആയി കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച മുഴുവൻ ആളുകൾക്കും ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്.
മാർച്ച് 24നാണ് കുടുബം പെൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി കേക്ക് ഓർഡർ ചെയ്യുന്നത്. വൈക്കുന്നേരെ ഏഴ് മണിയോടെ കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാൽ രാത്രി പത്ത് മണിയോടെ പത്തോടെ കേക്ക് കഴിച്ച എല്ലാവർക്കും ശാരീരികാസ്വാസ്ഥ്യങ്ങളനുഭവപ്പെടാൻ തുടങ്ങി. മാൻവി അമിതമായി ദാഹം പ്രകടിപ്പിച്ചിരുന്നുവെന്നും. ശരീരകാവസ്ഥ മോശമായതോടെ കുടുംബം ആശുപത്രിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസതടസം നേരിട്ട കുട്ടിക്ക് ഓക്‌സിജൻ കൊടുക്കാൻ ശ്രമിച്ചെങ്കിലും ഏറെ വൈകാതെ മരണത്തിന് കീഴടങ്ങി.