കോഴിക്കോട് കോഫി ഹൗസില്‍ വിളമ്പിയ സാമ്പാറിൽ നിന്നും പുഴുവിനെ കിട്ടിയതായി പരാതി. ബീച്ചിന് സമീപത്തുള്ള കോഫി ഹൗസിൽ മസാല ദോശക്കൊപ്പം നൽകിയ സാമ്പാറിലാണ് പുഴുവിനെ കണ്ടെത്തിയത്.
ബോക്സിങ് ക്യാമ്പിനായി കോഴിക്കോട്ടെത്തിയ കണ്ണൂർ സ്വദേശികളായ നസൽ, ജഹാൻ എന്നിവരാണ് പരാതി ഉന്നയിച്ചത്. കോഫി ഹൗസ് അധികൃതരോട് പരാതി പറഞ്ഞപ്പോൾ പച്ചക്കറിയില്‍നിന്ന് അബദ്ധത്തില്‍ വന്നതായിരിക്കാം എന്നാണ് നൽകിയ മറുപടി.