India
വിമാനത്തില്‍ യാത്രക്കാരിയുടെ അക്രമം; വനിതാ കോണ്‍സ്റ്റബിൾ അടക്കം മൂന്നുപേർക്ക് മര്‍ദനം; ഇറക്കിവിട്ടു
വിമാനത്തിനുള്ളില്‍ അക്രമം കാണിച്ച വനിതാ യാത്രക്കാരിയെ ഇറക്കിവിട്ടു. പുണെ-ഡല്‍ഹി വിമാനം പുറപ്പെടുന്നതിനു തൊട്ടുമുന്‍പാണ് പൂണെ സ്വദേശിനിയായ യുവതി സഹയാത്രികര്‍ക്ക് നേരെ തിരിഞ്ഞത്. യാത്രക്കാരായ സഹോദരനെയും സഹോദരിയെയും യുവതി മര്‍ദിച്ചു. ഇത് തടയാന്‍ ശ്രമിച്ച വനിതാ കോണ്‍സ്റ്റബിളിനും മര്‍ദനമേറ്റു.
ഭര്‍ത്താവിനൊപ്പം വിമാനത്തില്‍ കയറിയ ഉടന്‍ യാത്രക്കാരി അക്രമാസക്ത ആവുകയായിരുന്നു. പ്രത്യേകിച്ച് പ്രകോപനം ഒന്നും ഇല്ലാതെ സഹയാത്രികരെ മര്‍ദിക്കുകയായിരുന്നു. കൂടുതല്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി സ്ത്രീയെയും ഭര്‍ത്താവിനെയും വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു.
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് യുവതിയും ഭര്‍ത്താവും ഡല്‍ഹിയിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയത്. യാത്ര തുടങ്ങുമ്പോള്‍ തന്നെ യുവതി അസ്വസ്ഥതയിലായിരുന്നതായി ഭര്‍ത്താവ് പോലീസിനെ അറിയിച്ചു. കേസെടുത്ത പൊലീസ്, ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന വ്യവസ്ഥയോടെ ഇരുവരെയും വിട്ടയച്ചു.