Kerala
ഡൽഹി- കൊച്ചി വിമാനം വൈകുന്നു; മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ വലച്ച് എയർ ഇന്ത്യ
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു. 10 മണിക്കൂറായിട്ടും വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. ഇന്നലെ രാത്രി 8.55നു പുറപ്പടേണ്ട വിമാനമാണ് വൈകുന്നത്.
ഓണത്തിനു നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കമുള്ള നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനം ഇതുവരെ പുറപ്പെടാത്തതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നു യാത്രക്കാർ ആരോപിച്ചു.