Kerala
വിമാന യാത്രാമധ്യേ പുകവലിച്ചു; യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
കണ്ണൂര്‍: വിമാന യാത്രാമധ്യേ പുകവലിച്ച കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കോഴിക്കോട് താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി അബ്ദുല്‍ ലത്തീഫിനെ(48) മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസാണ് അറസ്റ്റ് ചെയതത്. ചൊവ്വാഴ്ച വൈകിട്ട് 3.50നായിരുന്നു സംഭവം.
ജിദ്ദയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ലത്തീഫ് മുന്‍വശത്തെ ക്യാബിനില്‍ വെച്ച് പുകവലിക്കുകയായിരുന്നു. ലത്തീഫിന്‍റെ പ്രവര്‍ത്തി വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നുവെന്ന ക്യാബിന്‍ ജീവനക്കാരുടെ പരാതിയില്‍ കേസെടുത്തായിരുന്നു അറസ്റ്റ്.