ബെംഗളൂരൂ: കര്‍ണാടകയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ രണ്ട് മലയാളികള്‍ ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചെന്നാണ് റിപ്പോർട്ട്. സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. മലപ്പുറം സ്വദേശിയുടെ ഫാമിലെ പടക്ക നിർമ്മാണശാലയിലാണ് സ്‌ഫോടനമുണ്ടായത്.
വേനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. സോളിഡ് ഫയർ വർക്ക് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മലയാളികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തില്‍ കെട്ടിട്ടം പൂര്‍ണമായും കത്തിനശിച്ചു.