കൊല്ലം മൈലാപൂരിൽ സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്.പ്രതികളായ ഷെഫീക്ക്, തുഫൈൽ എന്നിവർ റിമാൻഡിലാണ്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ റിയാസിനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് കേസ്. നവംബർ 26ന് നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
ഗുരുതരമായി പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരിച്ചത്. പ്രതികളായ ഷെഫീക്ക്, തുഫൈൽ എന്നിവരെ 28ന് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണം കടം വാങ്ങിയശേഷം തമിഴ്നാട് പോയിരുന്ന റിയാസ് തിരികെ എത്തിയപ്പോൾ പ്രതികൾ വീട്ടിൽ എത്തി. വാഹനത്തിൽ കൂട്ടികൊണ്ട് പോയ ശേഷം മൈലാപൂരിൽ വച്ച് വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തി എന്നുമാണ് കേസ്.