പാകിസ്താനിലെ ലാഹോർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം. സംഭവത്തിന് പിന്നാലെ ലാഹോർ എയർപോർട്ടിൽ നിന്ന് പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. പാകിസ്താനിലെ ഏറ്റവും പ്രധാനപ്പെട്ട എയർപോർട്ടുകളിൽ ഒന്നാണ് ലാഹോറിലേത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പാക് ആർമിയുടെ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ഒരു ടയറിന് പെട്ടെന്ന് തീപിടിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നേരത്തെയും ലാഹോർ എയർപോർട്ടിന് തീപിടിക്കുകയും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. ഷോർട്ട് സർക്യൂട്ട് കാരണമായിരുന്നു തീപിടിത്തം.

തുടർന്ന് വിമാനത്താവളത്തിന്റെ മേൽക്കൂരയടക്കം തകർന്നുവീണിരുന്നു. കഴിഞ്ഞ വർഷം ഹജ്ജ് തീർത്ഥാടന വേളയിലായിരുന്നു സംഭവം.പഴുതടച്ച സുരക്ഷാ ശക്തമാക്കിയിരിക്കയാണ് പാകിസ്ഥാൻ അതിനിടയിലാണ് ഇങ്ങനെ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് അട്ടിമറി ആണെങ്കിലും അല്ലെങ്കിലും നിരപരാധികളെ കൊന്നൊടുക്കിയതിനുള്ള ശിക്ഷ തന്നെയാണ് പാകിസ്താനെ വേട്ടയാടുന്നത്

