Kerala

തങ്കമണിയിൽ വ്യാപാരശാലയിൽ വൻ തീപിടുത്തം; ആളപായമില്ല

ഇടുക്കിയിലെ തങ്കമണിയിൽ വ്യാപാരശാലയിൽ വൻ തീപിടുത്തം. പുലർച്ചെ ആറോടെയാണ് തീപിടിത്തമുണ്ടായത്.

കടമുറിക്കുള്ളിലെ ​ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 12-ൽപരം ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചതായി വിവരമുണ്ട്. കല്ലുവിളപുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്.

കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പാചകവാതക സിലണ്ടറുകൾ സ്റ്റോക്ക് ചെയ്തിരുന്നത് വൻ അഗ്നിബാധയ്ക്ക് കാരണമായി. ഇടുക്കിയിൽ നിന്നുള്ള രണ്ട് അ​ഗ്നിരക്ഷാ സേന യൂണിറ്റെത്തി തീയണച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top