കൊച്ചി: കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം. എറണാകുളം സൗത്ത് റെയിൽവേ മാൽപ്പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലും നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ഹോട്ടലിലുമാണ് തീപിടിത്തമുണ്ടായത്.
ഇരു സ്ഥലങ്ങളിലെയും തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ അറിയിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റസിഡൻസിയിലെ പാർക്കിങ് ഏരിയയിലാണ് തീപടർന്നത്. ഒരു കാർ പൂർണമായും മൂന്ന് കാറുകൾ ഭാഗികമായും കത്തി. പാർക്കിങ് ഏരിയയിലെ ബൈക്കുകളും കത്തിനശിച്ചു. ഹോട്ടലിലെ മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി.