India
രാജ്‌കോട്ടിലെ ഗെയിംസോണിലുണ്ടായ തീപിടിത്തം; മരിച്ചവരുടെ കൂട്ടത്തിൽ ഗെയിമിങ്ങ് സെൻ്റർ ഉടമയും
ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടിലെ ഗെയിമിങ്ങ് സോണിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ ടിആർപി ഉടമയും. രാജ്‌കോട്ടിലെ ടിആർപി ഗെയിം സോണിൻ്റെ ഉടമകളിലൊരാളായ പ്രകാശ് ഹിരണാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രകാശ് ഹിരണിനെ കാണാനില്ലെന്ന് പ്രകാശിൻ്റെ സഹോദരൻ ജിതേന്ദ്ര ഹിരൺ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തീപിടിത്ത സമയത്തെ സിസിടിവി ദൃശ്യങ്ങളിൽ പ്രകാശ് ഹിരൺ ഗെയിമിംഗ് സോണിലുണ്ടായതായി കണ്ടെത്തിയിരുന്നു. പ്രകാശിൻ്റെ കാർ തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തി.