Kerala
ആലപ്പുഴയില്‍ പനി ബാധിച്ച് മരിച്ച പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
ആലപ്പുഴ: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പതിനേഴുവയസുകാരി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‌മോര്‍ട്ട്. പെണ്‍കുട്ടി അമിതമായി മരുന്നുകഴിച്ചതായും സംശയമുണ്ട്. അസ്വാഭാവിക മരണത്തിന് അടൂര്‍ പൊലീസ് കേസ് എടുത്തു.
നാലുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പനിയെ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് പെണ്‍കുട്ടി മരിച്ചത്.