ഫീസ് അടച്ചില്ലെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു. ബംഗളൂരുവിലെ ഓർക്കിഡ് ഇന്‍റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികളാണ് അതിക്രമത്തിന് ഇരയായത്. സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഈ അന്യായത്തിനെതിരെ രക്ഷിതാക്കൾ വലിയ പ്രതിഷേധത്തിലാണ്.
സ്കൂളിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പുറത്ത് പറയുകയോ പ്രതികരിക്കുകയോ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ട വരുമെന്ന് സ്കൂൾ അധികൃതർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയതായും പരാതികൾ ഉയരുന്നുണ്ട്.
സമാനമായ രീതിയിൽ മുമ്പും വിദ്യാർത്ഥികൾക്ക് സമാനമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളതിനാൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് വേണം വിലയിരുത്താൻ. ഇതിനിടെ ഫീസ് അടയ്ക്കുന്നതിൽ കാലതാമസം വരുത്തുന്ന വിദ്യാർത്ഥികളെ ഇരുട്ടു മുറിയിൽ പൂട്ടിയിടുന്നത് ചില സ്വകാര്യ സ്കൂളുകൾ പതിവാക്കി ഇരിക്കുകയാണെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളും ഉയര്‍ന്നു.