Kerala

‘എനിക്ക് കുട്ടികൾ ഇല്ല, ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം’: യുവാവിന്റെ ഫേസ്ബുക് കമന്റിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

അനാഥരായ മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മേഡം… എനിക്ക് കുട്ടികൾ ഇല്ല, ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം… മന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നൊരു കമ്മന്റാണിത്.

സുധി സുധീഷ് കോഴിക്കോട് എന്ന അക്കൗണ്ടിൽ നിന്നുമാണ് കമ്മന്റ് വന്നിരിക്കുന്നത്. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചുകൊണ്ട് മന്ത്രി വീണാ ജോർജ് രംഗത്ത് വന്നിരിക്കുകയാണ്.

പ്രിയപ്പെട്ട സുധി, അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. വേദന പൂർണമായും മനസ്സിലാക്കുന്നു. അങ്ങയുടെ വാക്കുകൾ കണ്ണ് നനയിക്കുന്നതാണ് . അങ്ങേക്കും വൈഫിനും സ്നേഹാദരവുകൾ- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top