Kerala

സിപിഐഎമ്മിനെതിരെ പരോക്ഷ വിമർശനം; ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് ജില്ലാ സെക്രട്ടറിയുടെ സഹോദരൻ

പാലക്കാട്: വഴിയെ പോകുന്നവർക്കെല്ലാം അം​ഗത്വവും സ്ഥാനമാനവും നൽകുന്ന അവസ്ഥ സിപിഐഎമ്മിലുള്ളത് ദുഃഖകരമാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിൻ്റെ സഹോദൻ ഇ എൻ അജയ കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

പാർട്ടിയുടെ മുൻഗാമികളേയും മുൻകാല ചരിത്രത്തേയും മനസിലാക്കാൻ ശ്രമിക്കാത്തവർ ഉണ്ടാകുമ്പോൾ അധികാരം നഷ്ടമാവുമ്പോൾ മറ്റ് പാർട്ടികൾ നോക്കി പോകുമെന്ന മുന്നറിയിപ്പും ഇ എൻ അജയ കുമാർ പോസ്റ്റിലൂടെ നൽകുന്നുണ്ട്.

ചരിത്രത്തെക്കുറിച്ച് കാലത്തിൻ്റെ വെല്ലുവിളികളെക്കുറിച്ച് ബോധ്യമുണ്ടായാൽ മാത്രമെ മുന്നോട്ട് യാത്ര സുഗമമാകുവെന്നും അജയ കുമാർ ചൂണ്ടിക്കാണിക്കുന്നു. ദേശാഭിമാനി ചീഫ് സബ് എഡിറ്ററും റിപ്പോർട്ടറുമായിരുന്നു ഇ എൻ അജയ കുമാർ. ‘എവിടെയെല്ലാം മർദ്ദകരുണ്ടോ എവിടെല്ലാം ചൂഷകരുണ്ടോ അവിടെല്ലാം ചെന്ന് വിരിച്ചത് ചെങ്കൊടിയാണല്ലോ’ എന്ന വിപ്ലവ​ഗാനം പാട്ടിനൊപ്പമാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top