India

ഗേറ്റ് 2025: ഓഗസ്റ്റ് 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി:ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിംഗ് (ഗേറ്റ്) 2025ന്റെ രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ചു. പ്രവേശന പരീക്ഷയ്ക്ക് ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ലേറ്റ് ഫീയോടെയുള്ള രജിസ്‌ട്രേഷന്‍ നടപടിക്രമം ഒക്ടോബര്‍ 7ന് അവസാനിക്കും.

വിവിധ ബിരുദ തലത്തിലുള്ള വിഷയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികളുടെ അറിവ് വിലയിരുത്തുന്ന രാജ്യവ്യാപകമായ പരീക്ഷയാണ് ഗേറ്റ്. യോഗ്യതയുള്ളവര്‍ക്ക് സാമ്പത്തിക സഹായത്തോടൊപ്പം മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാവുന്നതാണ്. റിക്രൂട്ട്മെന്റ് പ്രക്രിയകള്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഗേറ്റ് സ്‌കോറാണ് പ്രധാനമായി പരിഗണിക്കുന്നത്.

ബിരുദാനന്തര എന്‍ജിനീയറിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഐഐടി റൂര്‍ക്കി ഫെബ്രുവരി 1, 2, 15, 16 തീയതികളിലാണ് ഗേറ്റ് 2025 പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ് സംഘടിപ്പിക്കുന്നത്. പരീക്ഷയ്ക്കുള്ള നഗര കേന്ദ്രങ്ങളെ എട്ട് സോണുകളായാണ് തിരിച്ചിരിക്കുന്നത്.

ഗേറ്റ് 2025ല്‍ 30 പരീക്ഷാ പേപ്പറുകള്‍ അടങ്ങിയിരിക്കും. അനുവദനീയമായ കോമ്പിനേഷനുകളില്‍ നിന്ന് ഒന്നോ രണ്ടോ പേപ്പറുകള്‍ തെരഞ്ഞെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ അനുവദിക്കും. പരീക്ഷയുടെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറായിരിക്കും. ഫലപ്രഖ്യാപന തീയതിക്ക് ശേഷം മൂന്ന് വര്‍ഷത്തേക്ക് ഗേറ്റ് സ്‌കോറുകള്‍ സാധുവായിരിക്കും.പരീക്ഷയില്‍ തെറ്റായ മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top