India

കര്‍ഷക മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കര്‍ഷക മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്. കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും മാത്രമല്ല പ്രയോഗിച്ചത്, ബുള്ളറ്റുകളും പെല്ലറ്റുകളും ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.

22 കാരനായ ദേവീന്ദര്‍ സിംഗ് ഭംഗു ഷേഖുപൂരിയ എന്ന കര്‍ഷകനും കഴിഞ്ഞ ദിവസം കണ്ണിന് പരിക്കേറ്റിരുന്നു. പട്യാലയിലെ ഘനൗറില്‍ നിന്നുള്ള കര്‍ഷകനാണ് ദേവീന്ദര്‍ സിംഗ്. അദ്ദേഹത്തിന്റെ കണ്ണിലെ പെല്ലെറ്റ് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്. ചണ്ഡീഗഢിലെ സെക്ടര്‍ 32 ലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. അതിദാരുണമായിരുന്നു കണ്ണിന്റെ സ്ഥിതിയെന്നും ഇടതുകണ്ണിന്റെ കാഴ്ച്ച എന്നന്നേത്തുമായി നഷ്ടപ്പെട്ടേക്കാമെന്നുമാണ് ഡോക്ടര്‍ പ്രതികരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top