India

ദില്ലി ചലോ, കർഷകരുടെ പ്രതിഷേധ മാർച്ച് ഇന്ന്; അതിർത്തിയിൽ ട്രാക്ടറുകൾ തടയാൻ നീക്കം

Posted on

ഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന്. ദില്ലി – ഹരിയാന – ഉത്തർ പ്രദേശ് അതിർത്തികളിൽ കർഷകർ എത്തിക്കഴിഞ്ഞു. പ്രതിഷേധം ദില്ലിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

രാത്രിയും പുലർച്ചെയുമായി നൂറ് കണക്കിന് ട്രാക്ടറുകളാണ് ദില്ലി ചലോ മാർച്ചിനായി പുറപ്പെട്ടിരിക്കുന്നത്. ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ സമ്മർദം കേന്ദ്ര സർക്കാരിന് മേൽ ചുമത്തുകയാണ് കർഷകരുടെ ലക്ഷ്യം. താങ്ങുവില, വിള ഇന്‍ഷുറന്‍സ് എന്നിവ ഉറപ്പാക്കുക, കർഷകർക്ക് എതിരായ എഫ്ഐആർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷക സംഘനകൾ മുന്നോട്ട് വെക്കുന്നത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version