കർഷക കമ്പനി കളുടെ ജില്ലാ ശില്പശാല പാലായിൽ. പാലാ: നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോർപ്പറേഷന്റെ – എൻ.സി.ഡി.സി – നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകരിച്ച ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളുടെ ഡയറക്ടർ ബോർഡ് / പ്രൊമോഷൻ കൗൺസിൽ അംഗങ്ങൾ, സി.ഇ.ഒ എന്നിവർക്കായുള്ള ഏകദിന ശില്പശാല ജൂലൈ പതിമൂന്നിന് ശനിയാഴ്ച പാലായിൽ നടക്കും.
രാവിലെ പത്തിന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കയിലിന്റെ അദ്ധ്യക്ഷതയിൽ ഷാലോം പാസ്റ്ററൽ സെന്ററിൽ ആരംഭിക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം എൻ.സി.ഡി.സി റീജിയണൽ ഡയറക്ടർ കെ.എൻ. ശ്രീധരൻ നിർവ്വഹിക്കും. ശിൽപശാലയിൽ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ / വിവിധ ഏജൻസികളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളും സബ്സിഡി, ഗ്രാന്റ്, വായ്പ തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കും. “ആത്മ ” പ്രൊജക്ട് റിട്ടയേഡ് ഡയറക്ടർ ഗീത.കെ.ജെ, എറണാകുളം “ബാംകോ ” ചെയർമാൻ പി.ആർ. മുരളീധരൻ
,”ഇസാഫ് ” സ്റ്റേറ്റ് കോർഡിനേറ്റർ റോയി വി.എസ് തൃശൂർ, പാലക്കാട് “സീഡ് ” സ്റ്റേറ്റ് കോർഡിനേറ്റർ വികാസ് വിജയൻ , പി.എസ്.ഡബ്ലിയു.എസ് പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർ പി.വി.ജോർജ് പുരയിടം തുടങ്ങി വർ ക്ലാസ്സുകൾക്ക് നേതൃത്വം കൊടുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9447601428.