India
ശംഭുവിൽ കർഷകർക്കെതിരെ റബര്‍ ബുള്ളറ്റ് പ്രയോഗം; നിരവധിപേർക്ക് പരുക്ക്
വിളകള്‍ക്ക് മിനിമം താങ്ങുവിലയടക്കം ആവശ്യപ്പെട്ട് പഞ്ചാബ് –-ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്ന കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ചിന് നേരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ച് ഹരിയാന പൊലീസ്.
കർഷകരെ തടയരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത്.
പൊലീസിന്റെ ആക്രമണത്തിൽ ബികെയു (ക്രാന്തികാരി) പ്രസിഡന്റ് സുർജീത് സിങ് ഫുൽ അടക്കം നിരവധി പേർക്ക്‌പരുക്കേറ്റു. അംബാലയിലെ 11 ഗ്രാമത്തിൽ മൊബൈൽ ഇന്റര്‍നെറ്റും ബള്‍ക്ക് എസ്എംഎസ് സേവനങ്ങളും തിങ്കളാഴ്ച വരെ സര്‍ക്കാര്‍ വിലക്കി.