India

ശംഭുവിൽ കർഷകർക്കെതിരെ റബര്‍ ബുള്ളറ്റ് പ്രയോ​ഗം; നിരവധിപേർക്ക് പരുക്ക്

വിളകള്‍ക്ക് മിനിമം താങ്ങുവിലയടക്കം ആവശ്യപ്പെട്ട് പഞ്ചാബ്‌ –-ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്ന കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ചിന്‌ നേരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോ​ഗിച്ച് ഹരിയാന പൊലീസ്.

കർഷകരെ തടയരുതെന്ന്‌ ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും പ്രദേശത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത്.

പൊലീസിന്റെ ആക്രമണത്തിൽ ബികെയു (ക്രാന്തികാരി) പ്രസിഡന്റ്‌ സുർജീത് സിങ്‌ ഫുൽ അടക്കം നിരവധി പേർക്ക്‌പരുക്കേറ്റു. അംബാലയിലെ 11 ​ഗ്രാമത്തിൽ മൊബൈൽ ഇന്റര്‍നെറ്റും ബള്‍ക്ക് എസ്എംഎസ് സേവനങ്ങളും തിങ്കളാഴ്ച വരെ സര്‍ക്കാര്‍ വിലക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top